വിരട്ടി നേടി കളമശ്ശേരി, മുട്ടുമടക്കി ലീഗ് - രവീന്ദ്രൻ കവർ സ്റ്റോറി

വിരട്ടി നേടി കളമശ്ശേരി, മുട്ടുമടക്കി ലീഗ് - രവീന്ദ്രൻ കവർ സ്റ്റോറി

കൊച്ചി: ഇബ്രാഹിം കുഞ്ഞിൻ്റെ ഭീഷണിക്ക് മുന്നിൽ ലീഗ് നേതൃത്വം മുട്ട് മടക്കി കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് തന്നെ സ്ഥാനാർത്ഥി. പാലാരിവട്ടം പാലം അഴിമതി കേസ്സിൽ വിജിലൻ അറസ്റ്റ് ചെയ്ത ഇബ്രാഹിം കുഞ്ഞിന് സീറ്റ് നൽകരുതെന്ന് ലീഗ് എറണാകുളം ജില്ല കമ്മറ്റിയും കോൺഗ്രസ്സ് ജില്ല നേതൃത്വവും പാണക്കാട് തങ്ങളോട് അടക്കമുള്ളവരോട് ആവശ്യപ്പെട്ടെങ്കിലും ഇബ്രാഹിം കുഞ്ഞിൻ്റെ ഭീഷണിക്ക് മുന്നിൽ നേതൃത്വം കീഴടങ്ങുകയായിരുന്നു. തനിക്ക് സിറ്റ് തന്നില്ലെങ്കിൽ തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കുടുക്കുമെന്ന അറ്റകൈ പ്രയോഗം അദ്ദേഹം പുറത്തെടുക്കുകയായിരുന്നു. താൻ അഴിമതി നടത്തി എന്ന് ലീഗ് നേതൃത്വം വിശ്വസിക്കുന്നുണ്ടെങ്കിൽ അതിൻ്റെ കൃത്യമായ വിഹിതം പാണക്കാട്ടും കുഞ്ഞാലിക്കുട്ടിക്കും നൽകിയിട്ടുണ്ടെന്ന കാര്യം ആരും മറക്കണ്ടന്ന് അദ്ദേഹം നേതൃത്വത്തെ ഓർമ്മിപ്പിച്ചു. നോട്ട് നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിൻ്റെ അക്കൗണ്ടിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൻ്റെ യഥാർത്ഥ വസ്തുത ലീഗ് നേതൃത്വത്തിന് വ്യക്തമായി അറിയാമെന്നിരിക്കെ തന്നെ സംരക്ഷിക്കാൻ നേതൃത്വം തയ്യാറായില്ല എങ്കിൽ  എല്ലാവരെയും കുടുക്കുമെന്ന ഭീഷണി അദ്ദേഹം മുഴക്കിയതായാണ് പുറത്ത് വരുന്ന വിവരം.ചന്ദിക ദിനപത്രത്തിൻ്റെ കോട്ടയം എഡിഷൻ ആരംഭിക്കാൻ നൽകിയ 10 കോടി രൂപയാണ് കള്ളപ്പണം വെളുപ്പിച്ചു എന്ന പേരിൽ പ്രചരിക്കുന്നത്. താൻ എന്തെങ്കിലും അവിഹിതമായി ചെയ്തിട്ടുണ്ടെങ്കിൽ അത് നേതൃത്വത്തിൻ്റെ അറിവോടെയാണന്നും അതിൻ്റെയെല്ലാം വിഹിതം കൃത്യമായി പാർട്ടിക്കും തങ്ങൾ കുടുംബത്തിനും നൽകിയിട്ടുണ്ടെന്ന വസ്തുത അദ്ദേഹം നേതൃത്വത്തെ ഓർമ്മിപ്പിച്ചതായാണ് വിവരം.താൻ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ എലുരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ നടത്തിയ നിയമനത്തിൽ നിന്നും ലഭിച്ച തുകയുടെ വിഹിതം തന്ന കാര്യവും അദ്ദേഹം നേതൃത്വത്തെ ഓർമ്മിപ്പിച്ചു. സ്ത്രീ വിഷയം അഴിമതി കേസ്റ്റുകളിൽ ഉൾപ്പെട്ട കുഞ്ഞാലിക്കുട്ടിക്ക് ഇല്ലാത്ത എന്ത് ഭ്രഷ്ടാണ് നേതൃത്വം തനിക്ക് കൽപ്പിക്കുന്നതെന്ന ഇബ്രാഹിംകുഞ്ഞിൻ്റെ ചോദ്യത്തിന് മുന്നിൽ നേതൃത്വം ഉത്തരം മുട്ടി. തനിക്കു സീറ്റ് ലഭിച്ചാൽ വിജയം സുനിശ്ചയമാണന്ന് അദ്ദേഹം നേതൃത്വത്തിന് ഉറപ്പ് നൽകി. എന്തായാലും ഇബ്രാഹിം കുഞ്ഞിൻ്റെ ആവനാഴിയിലെ അസ്ത്രങ്ങൾ എന്തൊക്കെ എന്ന് വ്യക്തമായി ധാരണയുള്ള ലീഗ് നേതൃത്വം കളമശ്ശേരിസിറ്റിൽ അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.ഒരു പുനർചിന്തനം എന്ന നിലക്കം മകൻ അബ്ദുൾ ഗഫൂറിന് സീറ്റ് നൽകി മാനം രക്ഷിക്കാമോ എന്ന അവസാനവട്ട ശ്രമത്തിലാണ് ലീഗ് നേതൃത്വം. അതിന് ഇബ്രാഹിം കുഞ്ഞിനെ കൊണ്ട് സമ്മതിപ്പിക്കുന്നതിനായി ലീഗിലെ ഇബ്രാഹിം കുഞ്ഞ് വിരുദ്ധരെ ഇറക്കിയുള്ള ഡബിൾ പ്ലേയിലാണ് ലീഗ് നേതൃത്വം.