കോൺഗ്രസ്സ് അന്തകരായി ഒ.സി, ആർ.സി.കെ.സി.-അജിതാ ജയ്ഷോർ
കോൺഗ്രസ്സിൻ്റെ അന്തകരായി ഒ.സി, ആർ.സി, കെ.സി, ത്രയങ്ങൾ. തിരഞ്ഞെടുപ്പിൽ ഭരണം തിരിച്ച് പിടിക്കാമെന്ന നേരിയ പ്രത്യാശ ഉണ്ടായിരുന്നത്തല്ലിക്കെടുത്തി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ നേതാക്കളും അണികളും കടുത്ത നിരാശയിലാണ്. മഹിളി കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചതും തുടർന്ന് ഇന്ദിരാഭവനു മുന്നിൽ അവർ തല മുണ്ഡനം ചെയ്തതും ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും രാഷ്ട്രീയ കേരളത്തിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ജില്ലയിൽ ഒരു വനിത എന്ന ഹൈക്കമാൻ്റ് നിർദ്ദേശം മൂന്ന് ത്രയങ്ങളും ചേർന്ന് അട്ടിമറിച്ചതായി ആരോപിച്ച് കെ.സുധാകരനടക്കം ഇതിനകം രംഗത്ത് വന്ന് കഴിഞ്ഞു. 9 വനിത കളെയും നിരവധി യുവാക്കളെയും ഉൾപ്പെടുത്തി ഇതുവരെ ഇല്ലാത്ത മികച്ച ലിസ്റ്റാണന്ന് ത്രയങ്ങൾ പറയുമ്പോൾ ചരിത്രത്തിലാദ്യമായി സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം അരങ്ങേറു മുന്നത്. പോഷക സംഘടനകളുടെ അധ്യക്ഷൻ മാരായ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ലാൽ വർഗ്ഗിസ് കൽപ്പകവാടി എന്നിവർക്ക് സീറ്റ് നിഷേധിച്ചത് കോൺഗ്രസ്സിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേമം സിറ്റിൽ മത്സരിച്ച് വീരമൃത്യു വരിക്കാൻ തയ്യാറല്ല എന്ന് പറഞ്ഞ് പുരപ്പുറനാടകം നടത്തി രക്ഷപെട്ട ഒ.സിയും, ഹരിപ്പാട് മാതാവാണന്ന് പ്രഖ്യാപിച്ച് കള്ള കണ്ണിരിലൂടെ ഹരിപ്പാട് തന്നെ ഉറപ്പിച്ച ആർ.സിയും കെ.മുരളിധരനെ ചാവേറാക്കാൻ എം.പി. സ്ഥാനം രാജിവച്ച മത്സരിക്കണമെന്ന് ഹൈക്കമാൻ്റിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അവർ അതിന് വഴങ്ങിയില്ല. കേരളത്തിൽ എവിടെ നിന്നാലും വിജയിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുന്ന ഒ.സിയും, ആർ.സിയും പാർട്ടി പ്രതിസന്ധി നേരിട്ടപ്പോൾ ഓടിയൊളിച്ച ഇവരുടെ വാക്കുകൾ ഹൈക്കമാൻ്റ് ചെവിക്കൊണ്ടില്ല.ഇതിനിടെ ലീഗിൻ്റെ കളശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥി വി.ഇ.അബ്ദുൾ ഗഫൂറിനെതിരെ അഹമ്മദ് കബീർ വിഭാഗം ശക്തമായ പ്രതിഷേധവുമായി കണവൻഷൻ ഉൾപ്പെടെ വിളിച്ച് ചേർത്ത് രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ഇത് എൽ.ഡി.എഫ്.സ്ഥാനാർത്ഥി പി.രാജീവിൻ്റെ വിജയം അനായസമാക്കുകയാണ്. കോൺഗ്രസ്സിൽ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലല്ല സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്ന് "ത്രയങ്ങൾ " പറയുമ്പോഴും പട്ടിക പരിശോധിച്ചാൽ എല്ലാവരും എ, ഐ. വ്യക്തമായ ഗ്രൂപ്പുകാരും പിന്നെ കെ.സിയുടെ നോമിനികുമാണെന്ന് നേതാക്കൾ തന്നെ തുറന്ന് പറയുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീർ പൊഴിച്ച് കെ.പി.സി.സി.ഓഫിസിൽ കാണാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ടുവെന്ന് പറഞ്ഞ് ബിന്ദുകൃഷ്ണ കാര്യം നേടിയതൊഴിച്ചാൽ മറ്റ് പ്രതിഷേധങ്ങൾക്ക് മുന്നിൽ നേതൃത്വം വഴങ്ങിയിട്ടില്ല.ഒ.സി, ആർ.സി.കെ.സി. എന്നിവരുടെ തരം തൻ പ്രമാണിത്തം മൂലം ഭരണം പിടിക്കാമെന്ന പ്രതീക്ഷ ഇതോടെ അസ്തമിച്ചു. കോൺഗ്രസ്സിൻ്റെ അവസാന മുഖ്യമന്ത്രി എന്ന ചരിത്ര വിശേഷണവുമായി ഉമ്മൻ ചാണ്ടി മാറും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സീറ്റ് തീരുമാനത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനടക്കം സംസ്ഥാന നേതാക്കൾക്ക് പ്രഖ്യാപനം വരു വരെ യാതൊരു ധാരണയും ഉണ്ടാ യില്ല എന്നതാണ് സത്യം .ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചതും തുടർന്നുണ്ടായ വൈകാരികമായ പ്രതികരണങ്ങളും പൊതുസമൂഹത്തിലും പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന് മുന്നിൽ കോൺഗ്രസ്സിനെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുകയാണ്.ഈ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉണ്ടാകുന്ന കനത്ത പരാജയത്തിൻ്റെ കാരണം "ലതിക എഫക്ട്" ആയിരിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.



Author Coverstory


Comments (0)