കോവിഡ് 19; കരുത്തോടെ പിണറായി വിറളി പിടിച്ച് പ്രതിപക്ഷം
അജിതാ ജയ്ഷോർ
സ്‌പെഷൽ കറസ്‌പോണ്ടന്റ്, കവർ സ്റ്റോറി
Mob:94957 75311
കോവിഡ് 19 ലോകത്തെ വിറപ്പിച്ച് ഒരു കൊടുങ്കാറ്റായ് ഇന്ത്യയിലേക്ക് കടന്ന് വന്നെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടിൽ അതിനെ തടഞ്ഞു നിർത്തി അതിശയകരമായി പ്രതിരോധിച്ച ഭരണാധികാരിയായി ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഈ കൊച്ചു കേരളത്തിലെ പിണറായി വിജയൻ.
ചെറിയ ഒരു സംസ്ഥാനമാണെങ്കിലും ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും അതായത് ലോകത്തിൽ എന്തു സംഭവിച്ചാലും അതു കേരളത്തെ ബാധിച്ചിരിക്കും. ഇതു മുന്നിൽ കണ്ടു കൊണ്ട് തന്നെ പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ജനഹിതം അനുസരിച്ച് തന്നെ പ്രവർത്തിക്കാൻ സാധിച്ചതിനാലാണ് കേരളത്തെ ഒരു മഹാദുരന്തത്തിൽ നിന്നും സംരക്ഷിച്ചു നിർത്തി കൊണ്ടുപോകാൻ സാധിക്കുന്നത്.
രാഷ്ട്രീയമായി ഏറ്റവും പ്രധാന എതിരാളിയായ പാർട്ടിയുടെ പ്രതിനിധിയായ നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രിയുമായി സഹകരിച്ച് നാടിന് വേണ്ടി പ്രവർത്തിക്കുന്നതിന് പ്രതിപക്ഷത്തിന് സഹിക്കുന്നില്ല. ഇടതുപക്ഷ മുന്നണിയിൽ ചെറുതു വലുതുമായി നിരവധി കക്ഷികളും നേതാക്കളുമുണ്ടെങ്കിലും ഇവിടെ മുഖ്യമന്ത്രിയായ പിണറായി ആണ് കാര്യങ്ങൾ നിർവഹിക്കുന്നത്. അതാണ് ഈ പ്രവർത്തനത്തിന്റെ വിജയരഹസ്യം. അല്ലാതെ ഭരണപങ്കാളികളാണെന്ന് അവകാശപ്പെട്ട് രാഷ്ടീയ കളികൾക്ക് ഇതുപോലെ ഗൗരവകരമായി കാര്യങ്ങൾ നടത്തി കൊണ്ട് പോകുന്നിടത്ത് ഇടപെടലുകൾ സാധ്യമല്ല.
പ്രതിപക്ഷമാണെങ്കിൽ മലബാർ കക്ഷികൾക്കും, മലയോര പാർട്ടികൾക്കും, ഒറ്റപൂരാടൻ മാർക്കും കയ്യിട്ട് വരാനും അഭിപ്രായം പറയാനും അവസരം കൊടുത്തില്ലെങ്കിൽ അവർ കയറു പൊട്ടിച്ച് കോവിഡിനെ കൊണ്ട് എല്ലാം നശിപ്പിച്ചേനെ. പ്രതിപക്ഷത്തിന്റെ ആവലാതി ഇങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോകുകയാണെങ്കിൽ അടുത്ത തുടർ ഭരണം പിണറായി തന്നെയാകും എന്ന ആശങ്കയും അമ്പരപ്പുമാണ്. അവരുടെ സ്വപ്നങ്ങളുടെ ചീട്ടുകൊട്ടാരം കൂടിയാണ് കോവിഡിന്റെ പ്രതിരോധ പ്രവർത്തനത്തിലൂടെ പിണറായി തകർത്തു കളയുന്നത്. ആദ്യം പ്രതിപക്ഷനേതാവ് എന്തൊക്കെയൊ പുലമ്പിക്കൊണ്ട് വന്നു. അതാരും ശ്രദ്ധിക്കാതായപ്പോൾ യു.ഡി.എഫിൽ ഞങ്ങളാണ് പ്രധാനികൾ എന്ന് സ്വയം പറയുന്ന മുസ്ലീം ലീഗ് വിമർശനവുമായി വന്നിട്ടുണ്ട്. എന്നാൽ കോവിഡിന്റെ പിൻ വാങ്ങലിന് ശേഷം ജയിലഴികൾക്കുള്ളിൽ ലോക് ഡൗണായി പോകുന്ന മുസ്ലിം ലീഗിലെ ചില മുൻ മന്ത്രിമാരുടെ ഊഴം അടുത്തെത്തിയെന്നുള്ള ഓർമ്മയിൽ ഈ ബഹളങ്ങൾ എങ്ങോ പോയ് മറയും അപ്പോഴും പിണറായി വിജയനും അദ്ദേഹം കരുതലായി കൊണ്ട് നടക്കുന്ന കേരളവും ഇവിടെ ഉണ്ടാകും തുടർ മുഖ്യമന്ത്രിയായ് തന്നെ.
വെറുതെ ലോക്ഡൗണിൽ കിടന്ന് വിറളി പിടിക്കാതെ പൊതുവായ കാര്യങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായ് പ്രതിപക്ഷം സഹകരിച്ചാൽ കുറച്ച് കാലമെങ്കിലും പ്രതിപക്ഷത്തിരിക്കാം കുറച്ച് ജനങ്ങളുടെ മനസിലും. പ്രതിപക്ഷം കണ്ടു പടിക്കേണ്ടത് പ്രധാനമന്ത്രി എന്ന നരേന്ദ്ര മോഡിയേയും മുഖ്യമന്ത്രി എന്ന പിണറായി വിജയനെയുമാണ്.
Comments (0)