കോവിഡ് കാലത്ത് പപ്പായ കൃഷിയിൽ വിപ്ലവം സഷ്ടിച്ച് സ്വാമി സദ്ഭവാനന്ദജി 

കോവിഡ് കാലത്ത് പപ്പായ കൃഷിയിൽ വിപ്ലവം സഷ്ടിച്ച് സ്വാമി സദ്ഭവാനന്ദജി 

ശശി കളരിയേൽ

തൃശ്ശൂർ: കോവിഡ് കാലം കൃഷിയുടെ പുതിയ പരീക്ഷണങ്ങളുടെ കാലം കൂടിയാണ്.ശ്രീരാമകൃഷ്ണാ ശ്രമം പ്രസിഡൻ്റ് സ്വാമി സദ്ഭവാനന്ദ. കേരളത്തിൽ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രത്യക ഇനം പപ്പായ കൃഷി പരീക്ഷിക്കുകയാണ്. ആ ശ്രമത്തിൻ്റെ.ഒരു എക്കർ സ്ഥലത്ത്. ആയിരം പപ്പായ ചെടികളാണ് വെച്ച് പിടിപ്പിച്ചിരിക്കുന്നത്. റെഡ് ലേഡി എന്ന അറിയപ്പെടുന്ന അപൂർവ ഇനം ചെടികളാണ് സ്വാമിജി തമിഴ്നാട്ടിലെ സത്യമംഗലത്ത് നിന്ന് തൃശ്ശൂരിലെത്തിച്ചിരിക്കുന്നത്.

കായ്ച്ചു തുടങ്ങിയ പപ്പായയിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കുകയാണ്. റബ്ബർ ചെടികളിൽ നിന്ന് പാല് എടുക്കാവുന്നത് പോലെ പാപ്പായയിൽ നിന്ന് പാല് ശേഖരിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ വിപണനം ചെയ്യാനാണ് ലക്ഷ്യ മിട്ടിരിക്കുന്നതെന്ന് സ്വാമിജി കവർ സ്റ്റോറിയോട് പറഞ്ഞു. പാല് എടുക്കുകയും ചെയ്യാം ശേഷം കറിവെക്കാനും ഉപ്പേരി, അച്ചാര് എന്നിവയുണ്ടാക്കാനും പപ്പായ ഉപയോഗിക്കാം.

ഒരു പപ്പായ തൈയ്ക്ക് 20 രൂപയാണ് തമിഴ്നാട്ടിലെ വില. പപ്പായക്കൃഷി കേരളത്തിലെ കാർഷിക മേഖലയിൽ വലിയ പ്രതീക്ഷയാണ് നല്കുന്നതെന്നും സ്വാമിജി കൂട്ടിച്ചേർത്തു.