സ്വയം പ്രിന്റ് ചെയ്തെടുക്കാവുന്ന ഇ റേഷന്‍ കാര്‍ഡ് വരുന്നു; പദ്ധതിയുടെ ഉദ്ഘാടനം 12ന്
തിരുവനന്തപുരം: അപേക്ഷകര്‍ക്കു സ്വയം പ്രിന്റ് ചെയ്തെടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ റേഷന്‍ കാര്‍ഡ്) വരുന്നു. പദ്ധതിയുടെ ഉദ്ഘാടനം 12 ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും.
ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്കു താലൂക്ക് സപ്ലൈ ഓഫിസര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ പിഡിഎഫ് രൂപത്തിലുള്ള ഇ റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും. പിഡിഎഫ് രേഖ തുറക്കുന്നതിനുള്ള പാസ്വേഡ്, റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്ബറിലേക്ക് അയയ്ക്കും.
ഇങ്ങനെ ലഭിക്കുന്ന ഇ റേഷന്‍ കാര്‍ഡ് പ്രിന്റെടുത്ത് ഇ ആധാര്‍ മാതൃകയില്‍ ഉപയോഗിക്കാം.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് (എന്‍ഐസി) ഇ റേഷന്‍ കാര്‍ഡിന് സാങ്കേതിക സൗകര്യം ഒരുക്കിയത്. അക്ഷയ ലോഗിനിലൂടെയോ സിറ്റിസണ്‍ ലോഗിനിലൂടെയോ civilsupplieskerala.gov.inല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഫീസ് അടയ്ക്കാം.
Comments (0)