യാത്രികർക്ക് ചുക്കുകാപ്പിയുമായി, വേദ ശില- അജിതാ ജയ്ഷോർ
കേരളത്തിൻ്റെ പ്രവേശന കവാടമായ വാളയാറിൽ വേദശില ചാരിറ്റബിൾ ട്രസ്റ്റും, കേരള പോലീസും കൂടി സംയുക്തമായി വഴിയാത്രക്കാർക്ക് ക്ഷീണമകറ്റി വിശ്രമിച്ച് ചുക്കുകാപ്പി കുടിച്ച് പോകുന്നതിനായുള്ള സംരംഭത്തിന് നാന്ദി കുറിക്കുന്നു. 29 ന് വൈകുന്നേരം 5 മണിക്ക് വേദശില ട്രസ്റ്റ് ധർമ്മാധികാരി സ്വാമി തപസ്യാനന്ദജിയുടെ മഹനീയ സാന്നിധ്യത്തിൽ വാളയാർ സ്റ്റേഷൻ സർക്കിൾ ഇൻസ്പെറ്റർ ബഹു: K. C.വിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.റോഡ് അപകടങ്ങൾ കുറക്കുക എന്ന മഹദ് ലക്ഷ്യമാണി സംരംഭത്തിനു പിന്നിൽ. ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ കഞ്ഞി വിതരണം ആരംഭിക്കും എന്ന് വേദശില ചാരിറ്റബിൾ ട്രസ്റ്റ് സംഘടന സിക്രട്ടറി Dr. M. കൃഷ്ണമൂർത്തി അറിയിച്ചു.
Comments (0)