മാനവ സേവ മാധവ സേവയായ് കേരള പോലീസ് ; കോവിഡ് കാലത്തെ ചരിത്ര ദൗത്യം
അജിതാ ജയ്ഷോർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കവർ സ്റ്റോറി
Mob: 9495775311
കോവിഡ് കാലയളവിൽ മരുന്നിനോ, ഭക്ഷണത്തിനോ കേരളത്തിൽ ഒരാൾ പോലും യാതൊരു വിധ വിഷമങ്ങളും അഭിമുഖീകരിക്കാൻ ഇടവരരുതെന്നും അതിന് വേണ്ടി എന്തു ത്യാഗവും ചെയ്യാൻ തയ്യാറായിരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം ഏറ്റെടുത്തു കൊണ്ട് കേരള പോലിസ് നടത്തിയ ഔഷധം അതിവേഗം എത്തിക്കൽ ദൗത്യം പോലീസിന്റെ തൊപ്പിയിൽ സുവർണ ലിപികളിൽ എഴുതപ്പെടുന്നതോടൊപ്പം ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സഹായകമായത് അഭിമാനകരമായിരിക്കുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം തിരുവല്ലം സ്വദേശി പ്രജിത്തിന്റെ, ഹൈപ്പോഗ്ലൈസിമിയ രോഗം ഉള്ള പിഞ്ചു കുഞ്ഞിന് തുടർച്ചയായ് കഴിക്കേണ്ടതായ മരുന്ന് ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ ഒരു സ്ഥലത്തും ലഭ്യമല്ലാതായി. വിദേശത്ത് ലഭ്യമാണെങ്കിലും വ്യോമഗതാഗതം സ്തംഭനത്തിലായതിനാൽ അതിനും സാധ്യമല്ലാതായി. അന്വേഷണത്തിനൊടുവിൽ ബാഗ്ലൂരിൽ മരുന്ന് ലഭ്യമാണെന്നറിഞെങ്കിലും അത് കുറഞ്ഞ സമയത്തിനുള്ളിൽ തിരുവനന്തപുരത്ത് എത്തിക്കുക അസാധ്യവുമായി. എന്നാൽ കേരള മുഖ്യമന്ത്രിയിലുള്ള വിശ്വാസം പ്രജിത്തിനെ മുഖ്യമന്തിയുടെ ഓഫിസിലെത്തിച്ചു. അദ്ദേഹം ഉടൻ തന്നെ ഡി.ജി.പി ലോക് നാഥ് ബഹ്റയെ കാര്യം ധരിപ്പിച്ചു. ഉടൻ തന്നെ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കുമെന്ന ഉറപ്പുള്ള തിരുവനന്തപുരം കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യയയെയും, ഐ.ജി ശ്രീജിത്തിനെയും ഈദൗത്യം ഏല്പിച്ചു.
കാര്യങ്ങൾ മിന്നൽ വേഗത്തിൽ നീങ്ങി തുടങ്ങി ദൗത്യ തലവൻമാർ കർണാടക എ.ഡി.ജി.പി. അരുൺകുമാർ ചക്രവർത്തിയുമായ് ബന്ധപ്പെട്ടു അദ്ദേഹം ഉറപ്പു നൽകി ഞങൾ കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളിൽ കേരള അതിർത്തിയിൽ കുഞ്ഞിനുള്ള മരുന്ന് എത്തിയിരിക്കും എന്ന് മറുപടി കൊടുത്തു. ബംഗ്ലുർ എസ്.പി ബോറോലിങ്കക്ക് സന്ദേശം കൈമാറി നിമിഷങ്ങൾ കൊണ്ട് കർണാടക പോലീസ്. തങ്ങൾ കേൾക്കാത്തതോ, കാണാത്തതായോ ഉള്ള ഒരു പിഞ്ചുകുഞ്ഞിന് വേണ്ടി ഈ ദൗത്യത്തിൽ പങ്കാളികളായി. പകൽ വൈകി മരുന്നുമായി തിരിച്ച സേനാംഗങ്ങൾ നിരവധി തടസ്സങ്ങൾ മറികടന്ന് പുലർചെ മൂന്ന് മണിക്ക് കേരള അതിർത്തിയിൽ കാസർകോഡ് മരുന്ന് കേരള പോലിസിന് മരുന്ന് കൈമാറി. അവിടുന്നങ്ങോട്ട് പത്തൊമ്പത്ത് വാഹനങ്ങൾ മാറി മാറി നിരവധി വനിതാ പോലീസുകാരും പുരുഷ പോലിസ് കാരും കോവിഡ് ഡ്യൂട്ടി കളുമായ് ബന്ധപ്പെട്ട് വിശ്രമം എന്തെന്നറിയാതെ കഷ്ടപ്പെട്ടിട്ടും, കേരള പോലീസ് ഒരു പിഞ്ചു കുഞ്ഞിന് വേണ്ടി ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാനുള്ള വ്യഗ്രതയിൽ മാത്രമായിരുന്നു.
മരുന്ന് തിരുവനന്തപുരത്ത് ഉദ്ദേശിച്ചതിലും നേരത്തെ എത്തുകയും, ദൗത്യ വിഭാഗം തലവൻ ബൽറാം കുമാർ ഉപാദ്ധ്യായ കുഞ്ഞിന്റെ അമ്മയെ ഏല്പിച്ചപ്പോൾ ആ മാതാവിന് എങ്ങനെ നന്ദി പറയണമെന്നറിയാതെ അദ്ദേഹത്തെ നോക്കി ആനന്ദാശ്രു പൊഴിച്ചപ്പോൾ ചെറുപുഞ്ചിരിയോടെ മൗനത്തിന്റെ ഭാഷയിൽ അദ്ദേഹം ആ അമ്മയോട് കേരളത്തിലെ ജനങ്ങളോടും പുഞ്ചിരിയോടും പറഞ്ഞത് ഞങ്ങൾ നിങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നും നിങ്ങളോടൊപ്പം കേരള പോലീസ് എന്നുമുണ്ടാകും എന്ന് പറഞ്ഞ് പുഞ്ചിരിയോടെ കോവിഡ് പ്രതിരോധത്തിന്റെ യുദ്ധഭൂമിയിലേക്ക് വിശ്രമമില്ലാതെ വീണ്ടും. അതെ അതാണ് കേരളാ പോലീസ്.
Comments (0)