സാലറി ചലഞ്ച്; പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കഴുത്തിൽ കുരുക്കിടുമോ?

സാലറി ചലഞ്ച്; പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കഴുത്തിൽ കുരുക്കിടുമോ?


രവീന്ദ്രൻ: കവർസ്റ്റോറി


കോവിട് ദുരന്തം വരുത്തിവച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സാലറി ചലഞ്ച് പ്രഖ്യാപനം ഏറ്റവും കൂടതൽ പ്രതിസന്ധിയിലാക്കിയിരിക്കന്നത് ദുരന്തമുഖത്ത് എത്രയോ ദിവസങ്ങളിലായി സമയക്രമമില്ലാതെ രാപകൽ ഭേദമെന്യെ ജോലിയെടുക്കുന്ന പോലീസ്, ആരോഗ്യ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള വരെയാണ്. സംസ്ഥാനത്തെ ജീവനക്കാരുടെ സംഘടനയായ എൻ.ജി.ഒ, സംഘ് എന്ന സംഘടന കഴിഞ്ഞ പ്രളയ ദുരന്തത്തിന് ശേഷം സുപ്രീം കോടതിയിൽ നിന്ന് നിർബന്ധ ചലഞ്ചിനെതിരെ ഉത്തരവ് വാങ്ങിയിട്ടുള്ളതാണ്.

മലയാളികൾ ദുരന്തകാലഘട്ടങ്ങളിൽ സഹായഹസ്തം ആരും പറയാതെ നീട്ടുന്നവരാണ്. അങ്ങനെ സ്വരുപിച്ച കോടികൾ സർക്കാർ സർവീസിലെ തന്നെ ചില സഖാക്കൾ തട്ടിയെടുത്ത കേസ് കോവിഡിന്റെ വരവോടെ ജനങ്ങൾ മറന്നിരിക്കയാണ്. എറണാകുളം കളക്‌ട്രേറ്റിൽ നടന്ന ദുരന്ത ഫണ്ട് മോഷണം ഒരു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇങ്ങനെയുള്ളവർക്ക് വീണ്ടും തട്ടിപ്പിന് വിധേയനാവാൻ തയ്യാറല്ലെന്നാണ് പട്ടിണി കിടന്ന് സ്വന്തം കുടുംബത്തിൽ പോലും പോകാതെ പണിയെടുക്കുന്ന പോലീസുകാരും ആരോഗ്യ പ്രവർത്തകരും പറയുന്നത്.

പാർട്ടിയുടെ ചില പാഴ്മരങ്ങളെ തീറ്റിപ്പോറ്റാൻ ഉണ്ടാക്കിയിട്ടുള്ള കമ്മീഷനുകളും, ചെയർമാൻ സ്ഥാനങ്ങളും, കോടികൾ റിട്ടയർമെൻറ് ആനുകുല്യങ്ങളും ലക്ഷങ്ങൾ പെൻഷനും വാങ്ങുന്നവരെ ഉപദേശികളായും സ്തുതിപാടകരായും വച്ചിരിക്കുന്നതും ജനങ്ങൾക്ക് വേണ്ടാന്ന് പറഞ്ഞിട്ടു ഡൽഹിയിൽ അംബാസിഡറായും വച്ചിരിക്കുന്നവരെയും ഒഴിവാക്കി അവർക്ക് നൽകുന്ന കോടികൾ സർക്കാരിലേക്ക് ഇനിയെങ്കിലും വകമാറ്റിയെടുത്താൽ ഈ സാലറി ചലഞ്ച് എന്ന ഭിക്ഷാടനം ഒഴിവാക്കാമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നതും പൊതുജനം ആഗ്രഹിക്കുന്നതും.