ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐ ടി കമ്പനിയായി ടി.സി.എസ്
ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐ..ടി കമ്പനിയായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസ് (ടി.സി.എസ്).തിങ്കളാഴ്ച കമ്പനിയുടെ വിപണി മൂല്യം 16990 കോടി ഡോളറായി ഉയര്‍ന്നതോടെയാണ് അക്സഞ്ചറിനെ പിന്നിലാക്കി ടി.സി.എസ്.നേട്ടം കൈവരിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ ടി.സി.എസിന്‍റെ മൂല്യം 10000 കോടി ഡോളര്‍ പിന്നിട്ടിരുന്നു.ഇന്നലെ വ്യാപാരമദ്ധ്യേ ടി.സി എസ്സിന്റെ ഓഹരിമൂല്യം 3,339.80 വരെ ഉയര്‍ന്നിരുന്നു.
ലാഭാമെടുപ്പിനെ തുടര്‍ന്നു 3,298 ലാണ് വ്യാപാരം അവസാനിച്ചത്.
2018 ല്‍ ഐ.ബി.എമ്മായിരുന്നു വിപണി മൂല്യത്തില്‍ മുന്നില്‍.രാജ്യത്തെ മുന്‍ നിരയിലെ പത്ത് കമ്പനികളുടെ വിപണിമൂല്യത്തില്‍ കഴിഞ്ഞ ആഴ്ച 1,15,758,53 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ടി.സി.എസ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍,ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെര്‍ കയറ്റുമതിക്കാരും ടി.സി.എസാണ്.ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 8,701 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.
Comments (0)