വാഗമൺ നിശാപാർട്ടി ; കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്സൈസ്
ഇടുക്കി : വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്സൈസ്, ലഹരിമരുന്ന് എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ രണ്ടു നൈജീരിയൻ സ്വദേശികളെ കൂടി പ്രതിചേർത്തിരുന്നു.
തൊടുപുഴ സ്വദേശി അജ്മൽ സക്കീറാണ് നിശാപാർട്ടിയിലേക്ക് ലഹരിമരുന്നുകൾ എത്തിച്ചു നൽകിയത്. ഇയാളുടെ സുഹൃത്ത് വലയങ്ങൾ കേന്ദ്രികരിച്ചാണ് എക്സൈസ് അന്വേഷണം പുരോഗമിക്കുന്നത്. പലരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ് വിഭാഗം.അജ്മൽ സക്കീറിനു മയക്കുമരുന്നുകൾ ലഭിച്ചത് ബാംഗ്ലൂരിലുള്ള നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയിരുന്നു.



Author Coverstory


Comments (0)