കോവിഡ് ഭീതിക്കിടയിൽ അദ്ധ്യാപകർക്ക് കർശന നിർദ്ദേശം
ശശി കളരിയേൽ
തൃശ്ശൂർ: എസ്.എസ് എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിക്ക് ഏത് ഹോട്ട്ലൈൻ പ്രദേശത്തായാലും അന്യജില്ലകളിലായാലും ഹയർ സെക്കണ്ടറി പരീക്ഷാ ജോലി നിർബന്ധമായി ഹാജരാകുവാൻ ആർ.ഡി ഡിമാരുടെ ശക്തമായ താക്കീത്. ഹാജരാകാത്ത അദ്ധ്യാപകർക്കെതിരെ കർശന നടപടി എടുക്കുമെന്ന ഭീഷണിയും തൃശ്ശൂർ ജില്ലയിൽ താമസിക്കുന്ന അദ്ധ്യാപകർക്ക് മലപ്പുറം ജില്ലയിൽ പരീക്ഷാ ഡ്യൂട്ടി ഉണ്ട്. മിക്കവാറും വനിതാ അദ്ധ്യാപകരും സ്വന്തമായി വാഹനമില്ലാത്തവരും ഭർത്താവ് കൂടെ ഇല്ലാത്തവരുമായ അദ്ധ്യാപികമാർകോ വിഡ് ഭീതിയെക്കാളും ജോലി പോകുമെന്ന ഭീതിയിലാണ്.
തൃശ്ശൂരുള്ള ഒരു അദ്ധ്യാപിക പുതുപൊന്നാനിയിൽ ഡ്യൂട്ടിക്ക് ഹാജരാകാൻ നിർവാഹമില്ലെന്ന് താണുകേണ് പ്രിൻസിപ്പലിനെ അറിയിച്ചിട്ടും അദ്ദേഹം പറഞ്ഞത്.ടിച്ചർ വന്നില്ലെങ്കിൽ നടപടിയെടുക്കുമെന്നാണത്രേ ഒടുവിൽ മൂവായിരത്തി അഞ്ഞു റിലധികം ടാക്സി വാടക കൊടുത്തു ഡ്യൂട്ടിക്ക് പോവാൻ തയ്യാറായിരിക്കയാണ്. പ്രിൻസിപ്പൽ വിചാരിച്ചാൽ സ്കൂളിനടുത്തുള്ള വിദ്യാലയങ്ങളിലെ യുപി, എൽപി അദ്ധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രശ്നം പരിഹരിക്കാവുന്നതെയുള്ളു. പല പ്രിൻസിപ്പൽമാരും ഇത്തരത്തിലാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. എന്നാൽ പ്രായോഗിക പരിചയമില്ലാത്ത പ്രിൻസിപ്പൽമാരുടെ കടുംപിടിത്തം ചില ഹയർ സെക്കൻ്ററി അദ്ധ്യാപകരെ കോ വിഡ് 19 നെക്കാളും ഭീതിയിലാക്കിയിരിക്കയാണ്
Comments (0)